നമസ്കാരം, ഡെലിവറി ഫ്രാഞ്ചയ്‌സീ അന്വേഷണത്തിന് നന്ദി !!

Application Form

ഈ കാലത്ത് , ദേശീയ വൻകിടകമ്പനികളും , അന്താരാഷ്ട്ര കമ്പനികളും നമ്മുടെ നാട്ടിൽ വന്ന് നമ്മുടെ പ്രാദേശിക കച്ചവടസ്ഥാപനങ്ങളുടെ ബിസിനസ്സ് പിടിച്ചെടുക്കുന്ന ഒരു പ്രവണതയാണ് കണ്ടുവരുന്നത് . ഇതിനുള്ള ഒരു പ്രധാന കാരണം, ഈ സ്ഥാപനങ്ങൾ ഉപഭോക്താവിനെ സാങ്കേതികവിദ്യ ഉപയോഗിച്ച് സമീപിക്കുകയും, അവർക്കു വേണ്ട സാധനങ്ങൾ അവരുടെ വീട്ടിൽ എത്തിക്കുന്നു എന്നതുമാണ്.

കോവിഡിന്റേയും ഓൺലൈൻ ബിസിനെസ്സിന്റെയും ഈ കാലഘട്ടത്തിൽ ,ഒരു ഓൺലൈൻ മാർക്കറ്റ് വളരെ അത്യന്താപേക്ഷിതമാണ്.

പ്രാദേശിക കച്ചവടസ്ഥാപനങ്ങൾക്ക് സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് കച്ചവടം ചെയ്യുവാൻ സാധിക്കണമെന്ന ഉദ്ദേശവുമായി , കേരള വ്യാപരി വ്യാവസായി ഏകോപന സമിതിയുമായി സഹകരിച്ച് ഞങ്ങൾ , ലോക്കൽ സപ്പോർട്ട് എന്ന മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കുന്നു. ഒരു സ്മാർട്ട് ഫോൺ ഉള്ള എല്ലാ കച്ചവടക്കാർക്കും, ഉപഭോക്താക്കൾക്കും ലഭ്യമായ ഒരു ഓൺലൈൻ അപ്ലിക്കേഷനാണ് ലോക്കൽ സപ്പോർട്ട് . ഉപഭോക്താക്കളെ അവരുടെ സമീപ പ്രദേശത്തുള്ള എല്ലാ വ്യാപാരികളുമായും ബന്ധിപ്പിക്കുന്ന ഒരു ശൃഖല, അതാണ് ഞങ്ങളുടെ ലക്ഷ്യം. അത് പൂർണമാകണമെങ്കിൽ ഡെലിവറി സൗകര്യം കൂടെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതിന് ഏറ്റവും യോഗ്യരായത് ആ നാട്ടിൽ തന്നെ ഉള്ള അല്ലെങ്കിൽ നാടുമായി നല്ല ബന്ധമുള്ള ഒരു വ്യക്തി ആയിരിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിലൂടെ നിങ്ങൾക്കും ഒരു പുതിയ കച്ചവട അവസരം ഉണ്ടാവുകയാണ്

ഇതിന്റെ പ്രവർത്തനം വളരെ ലളിതമാണ്.ആപ്പ് ഡൌൺലോഡ് ചെയ്ത, സൂപ്പർ മാർക്കറ്റ് ,മെഡിക്കൽ ഷോപ് , ഹോട്ടൽ ഉൾപ്പെടെയുള്ള എല്ലാ ചെറുതും വലുതുമായ കച്ചവടക്കാർക്ക് , അവരുടെ കടയിലെ സാധനങ്ങളുടെ ലിസ്റ്റും അതിന്റെ വിലവിവരപ്പട്ടികയും സ്വയമോ അല്ലെങ്കിൽ ഞങ്ങളുടെ സഹായത്തോടെയോ അപ്‌ലോഡ് ചെയ്യാം. ഈ വിവരങ്ങൾ അതാത് കടയുടെ 5 കി.മി. ചുറ്റളവിലുള്ള ലോക്കൽ സപ്പോർട്ട് ആപ്പിൽ ലോഗിൻ ചെയ്ത എല്ലാ ഉപഭോക്താക്കൾക്കും കാണാവുന്നതാണ്. ഉപഭോക്താക്കൾക്ക് അവരുടെ സമീപപ്രദേശത്തുള്ള കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ഇനി അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് ലോക്കൽ സപ്പോർട്ട് എന്ന ആപ്പ്ളിക്കേഷനിലൂടെ സാധ്യമാകും. . അവർക്ക് അവശ്യംവേണ്ട സാധനങ്ങൾ ആപ്പിലൂടെ തന്നെ ഓർഡർ ചെയ്യാവുന്നതും അതിന്റെ ബില്ല് തുക ഓൺലൈൻ വഴി അടക്കാവുന്നതും ആണ്. ഡെലിവെറി ആവശ്യം ഉണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരഞ്ഞെടുത്ത ശേഷം പണമിടപാട് നടത്തുന്നതിന് മുൻപ് ഡെലിവെറി നിരക്കുകളും മറ്റും കാണാവുന്നതാണ്. ഉപഭോക്താവ് ഡെലിവെറി തിരഞ്ഞെടുത്ത ശേഷം ഓൺലൈൻ വഴി പണമടച്ചാൽ, അവരുടെ ഓർഡർ അതാതു കടയുടമക്കും, ഡെലിവെറി വിവരങ്ങൾ നിങ്ങൾക്ക് (ഡെലിവെറി പാർട്ണർക്ക് ) ഞങ്ങൾ തരുന്ന മൊബൈൽ ആപ്പിൽ ലഭിക്കുന്നതാണ്. ഡെലിവറി ഡീറ്റെയിൽസ് ലഭിച്ചാൽ അതിലെ വിവരങ്ങൾ അനുസരിച്ച് അതാത് കടയിൽ നിന്ന് സാധനം എടുത്ത് ഉപഭോക്താവിന്റെ വീടുകളിൽ എത്തിക്കണം. അത് ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമായും അല്ലാ എക്സ്പ്രസ്സ് ഡെലിവെറിയാണെങ്കിൽ ഉടനെയും എത്തിച്ചുകൊടുക്കേണ്ടതാണ്. ഉപഭോക്താവിന്റെ കയ്യിൽനിന്നും വാങ്ങുന്ന ഡെലിവറി ചാർജ് പണമടച്ച് രണ്ട് പ്രവർത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതാണ്.

സംസ്ഥാനം മുഴുവൻ പിൻകോടുകളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് ഫ്രാൻഞ്ചൈസികളെ ചുമതലപ്പെടുത്താനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഈ ബിസിനസ്സിന്റെ ഭാഗമാകാൻ താത്പര്യമുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന അപ്ലിക്കേഷൻ ഫോറം എന്ന ബട്ടൺ ക്ലിക്ക് ചെയ്ത ഫോറം പൂരിപ്പിക്കാവുന്നതാണ്. നിങ്ങൾക്കു വേണ്ട ഡെലിവറി പിന് കോഡുകൾ അപ്ലിക്കേഷൻ ഫോമിൽ ഇട്ട ശേഷം ഫോം സബ്‌മിറ് ചെയ്യേണ്ടതാണ്.

അപ്ലിക്കേഷൻ ലഭിച്ചു കഴിഞ്ഞാൽ , നിങ്ങളുടെ യോഗ്യത കണക്കിലെടുത്തു, അതാതുസ്ഥലങ്ങളിൽ തിരഞ്ഞെടുത്തു നിയോഗിക്കുന്നതാണ്. നിങ്ങളുടെ നാട്ടിലെ വ്യാപാരികളെ ഈ ശൃഖലയിൽ ഉൾപ്പെടുത്താനും അവരെ ബോധവൽക്കരിക്കാനും ഏറ്റവും ഉചിതമായ ആള് നിങ്ങൾതന്നെയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടങ്കിൽ , ഇതൊരു വലിയ അവസരമായിരിക്കും.

Application Form